അതിര്‍ത്തിയില്‍ സംഘര്‍ഷം : ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് മത്സരം ഉടനുണ്ടാവില്ല

0

ന്യുഡല്‍ഹി:അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് മത്സരം ഉടനുണ്ടാവില്ല എന്ന് സൂചന നല്‍കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്ബോള്‍ ക്രിക്കറ്റ് നയതന്ത്രത്തിന് പ്രസക്തിയില്ല. അടുത്തകാലത്ത് 800ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായി എന്നും അവര്‍ വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്ബരകള്‍ വൈകുന്നതില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡി( ബിസിസിഐ)നെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുമായി മത്സരത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ എഫ്ടിപി ഷെഡ്യുള്‍ ചോദ്യം ചെയ്യുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ഏറ്റുമുട്ടലുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതിനിടെയാണ് കുല്‍ഭൂഷണ്‍ ജാദവ് വിഷയവും കടന്നുവരുന്നത്. കുല്‍ഭൂഷനെ കാണാന്‍ പാകിസ്താനില്‍ എത്തിയ കുടുംബത്തോട് മനുഷ്യത്വരഹിതമായി പെരുമാറിയതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

Leave A Reply

Your email address will not be published.