കനത്ത മൂടല്‍ മഞ്ഞ് : ഡല്‍ഹിയില്‍ വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി

0

ന്യൂഡല്‍ഹി: ശക്തമായ മൂടല്‍ മഞ്ഞില്‍ വിറങ്ങലിച്ച് ഡല്‍ഹി. വ്യോമ-റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി.മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു കാഴ്ച അവ്യക്തമായതുമൂലമാണ് ഗതാഗത സംവിധാനങ്ങള്‍ താറുമാറായത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചിരിക്കുന്നത്. മൂടല്‍ മഞ്ഞ് മൂലം ഒരു സര്‍വീസ് റദ്ദാക്കുകയൂം 12 സര്‍വീസുകളുടെ സമയം പുനക്രമീകരിക്കുകയും ചെയ്തു. ഏഴ് അന്തര്‍ദേശീയ സര്‍വീസുകളും അഞ്ച് ആഭ്യന്തര സര്‍വീസുകളുമാണ് പുനക്രമീകരിച്ചിരിക്കുന്നത്.ട്രെയിന്‍ സര്‍വീസുകളെയും മഞ്ഞ് പ്രതികൂലമായി ബാധിച്ചു. 15 സര്‍വീസുകള്‍ റദ്ദാക്കിയതായാണു വിവരം. 56 സര്‍വീസുകള്‍ വൈകുകയും 20 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു. യമുന എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Leave A Reply

Your email address will not be published.