മുടങ്ങിയ ജലവൈദ്യുതപദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കും: മന്ത്രി എം എം മണി

0

ഇടുക്കി: കാലങ്ങളായി മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത ജലവൈദ്യുത പദ്ധതികള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ആ പദ്ധതികള്‍ എല്ലാം സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്.പദ്ധതികള്‍ പൂര്‍ത്തിയാക്കാതിരുന്നത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ പരാജയമാണ്. പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ പേരില്‍ കോടികളാണ് പാഴായത്. ഇവയെല്ലാം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഇടതു സര്‍ക്കാര്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.