വമ്പിച്ച ഓഫറുകളുമായി നിസാന്‍, ഡാറ്റ്സന്‍ കാറുകള്‍ വിപണിയില്‍

0

പുതുവത്സരതോടനുബന്ധിച്ച്‌ നിരവധി ഓഫറുകളാണ് വാഹന വിപണിയില്‍ എത്തുന്നത്. നിസാന്‍ മോട്ടോര്‍ ഇന്ത്യ കാറുകള്‍ക്ക് ഓഫറുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. 77,000 രൂപ വരെ ഓഫറാണ് നിസാന്‍, ഡാറ്റ്സന്‍ ബ്രാന്‍ഡിലുള്ള കാറുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അധിക ഓഫറും നിസാന്‍ ഫിനാന്‍സ് സ്കീമിലൂടെ നിസാന്‍, ഡാറ്റ്സന്‍ എന്നിവ 7.99 ശതമാനം കുറഞ്ഞ പലിശ നിരക്കില്‍ കാര്‍ ലോണും ഇതോടൊപ്പം ഓഫര്‍ ചെയ്തിട്ടുണ്ട്. ക്യാഷ് ഡിസ്കൗണ്ട്, സൗജന്യ ഇന്‍ഷൂറന്‍സ്, മറ്റു സ്കീമുകള്‍ എന്നിവ അടങ്ങിയ നിരവധി ഓഫറുകളാണ് നല്‍കുന്നത്. മോഡല്‍ , വേരിയന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങളില്‍ മാറ്റം വരുന്നതായിരിക്കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.
പരമാവധി 77,000 രൂപയുടെ ആനുകൂല്യമാണ് നിസാന്‍ ടെറാനോയ്ക്ക് നിസാന്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. 9.91 ലക്ഷം പ്രാരംഭ വിലയില്‍ എത്തിയ ടെറാനോയ്ക്ക് 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടിനൊപ്പം 45,000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി 12,000 രൂപയുടെ അധിക ഡിസ്കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30,000 രൂപയുടെ പരമാവധി ക്യാഷ് ഡിസ്കൗണ്ടാണ് നിസാന്‍ മൈക്രയ്ക്ക് നല്‍കിയിരിക്കുന്നത്. മൈക്ര ആക്ടീവയ്ക്ക് 63,000 രൂപ മുതല്‍ 56,000 രൂപ വരെയുള്ള ഓഫറും ലഭ്യമാകും.
26,000 രൂപയുടെ ഓഫറാണ് ഡാറ്റ്സന്റെ കുറഞ്ഞ വിലയ്ക്കുള്ള റെഡി-ഗോയ്ക്ക്. 2.41 ലക്ഷത്തില്‍ വിപണിയിലവതരിച്ച ഈ ബജറ്റ് വാഹനത്തിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടിനൊപ്പം 11,000 രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി 5,000 രൂപയുടെ അധിക ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ അവസാനം വരെയായിരിക്കും ഓഫര്‍ കാലാവധി.

Leave A Reply

Your email address will not be published.