ഇന്ത്യ-പാക്കിസ്ഥാന്‍ ആണവ വിവരങ്ങള്‍ കൈമാറി

0

ന്യൂഡല്‍ഹി: ആണവായുധം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയും പാകിസ്താനും പരസ്പരം കൈമാറി. ഇരുരാജ്യങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആണവ വിവരങ്ങള്‍ കൈമാറിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്തെ ആണവായുധ സംവിധാനങ്ങളും ആണവായുധം സ്ഥാപിച്ചതും സംബന്ധിച്ച വിവരങ്ങളാണ് ഇന്ത്യയും പാകിസ്താനും കൈമാറുന്നത്.

1988 ഡിസംബര്‍ 31നാണ് ആണവ വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചത്. എല്ലാ ജനുവരി മാസം ഒന്നാം തീയതി വിവരങ്ങള്‍ കൈമാറമെന്നാണ് ധാരണാപത്രത്തില്‍ പറയുന്നത്. ധാരണ പ്രകാരം 1992 ജനുവരി ഒന്നിനാണ് ആദ്യമായി ആണവ വിവരങ്ങള്‍ കൈമാറിയത്. 27മത്തെ വിവര കൈമാറ്റമാണ് ഇന്ന് നടന്നത്.

Leave A Reply

Your email address will not be published.