ജറുസലേം വിഷയം ; ഹുസം സോംലോട്ടിനെ പിന്‍വലിച്ച് പലസ്തീന്‍

0

ന്യൂയോര്‍ക്ക് :ജറുസലേം വിഷയത്തില്‍ കര്‍ശന നടപടിയുമായി പലസ്തീന്‍. അമേരിക്കന്‍ സ്ഥാനപതി ഹുസം സോംലോട്ടിനെ പിന്‍വലിച്ചു.ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിച്ചു സ്ഥാനപതി ഹുസം സോംലോട്ടിനെ പിന്‍വലിക്കുകയാണെന്ന് പലസ്തീന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിക്കുകയായിരുന്നു.ഡിസംബര്‍ ആറിനായിരുന്നു ജറുസലേമിലേക്ക് എംബസി മാറ്റുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളക്കമുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെയായിരുന്നു ഈ പ്രഖ്യാപനം. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 13 പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.