സഹകരണ ബാങ്കുകൾ ന്യൂജെൻ ആകണമെന്ന് മന്ത്രി കടകംപള്ളി

0

തിരുവനന്തപുരം : ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ ചേർത്തുകൊണ്ട് കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ആധുനിക ബാങ്കിങ്ങ് സംവിധാനങ്ങൾ സഹകരണ ബാങ്കുകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു .

തിരുവനന്തപുരം വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കിന്‍റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു ശ്രീ കടകംപള്ളി സുരേന്ദ്രൻ . 90 വർഷത്തിലേറെ പാരമ്പര്യമുള്ള വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കിന്‍റെ കോർബാങ്കിങ്ങ് സംവിധാന ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. പ്രസ്തുത കർമത്തിൽ ബാങ്ക് പ്രസിഡണ്ട് വി. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു,ബാങ്ക് സെക്രട്ടറി വസന്തകുമാരിയും, കൗൺസിലർമാരും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

അജിത് നായർ

Leave A Reply

Your email address will not be published.