ആനക്കൊമ്പ് നിരോധ നിയമവുമായി ചൈനീസ് സര്‍ക്കാര്‍

0

ചൈന: ആനക്കൊമ്പ് നിരോധം ചൈനയില്‍ പ്രാബല്യത്തില്‍ വന്നു. 2018 ല്‍ നടക്കുന്ന ആനക്കൊമ്പിന്‍റെയും ആനക്കൊമ്പ് കൊണ്ടുള്ള ഉത്പന്നങ്ങളുടെയും വ്യാപാരം നിയമവിരുദ്ധമായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ലോകത്തില്‍ ആനക്കൊമ്പ് വ്യാപാരം ഏറ്റവും സജീവമായ രാജ്യങ്ങളിലൊന്നാണ് ചൈന. രാജ്യത്തെ ആനകളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയതോടെയാണ് ഇത്തരമൊരു തീരുമാനം ചൈന കൈകൊണ്ടത്. ഓരോ വര്‍ഷവും മുപ്പതിനായിരം ആഫ്രിക്കന്‍ ആനകള്‍ വേട്ടക്കാരാല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് വന്യജീവി സംരക്ഷകരുടെ കണക്ക്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ആനക്കൊമ്പിന്‍റെ വിലയില്‍ 65 ശതമാനത്തിന്‍റെ ഇടിവ് ഉണ്ടായിട്ടുണ്ട്. കൂടാതെ ആനക്കൊമ്പ് പിടികൂടിയതിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനക്കൊമ്പ് കച്ചവടം നടത്തുന്ന നിരവധി സ്ഥാപനങ്ങളാണ് ചൈനയില്‍ ഉള്ളത്. അതില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 67 ഫാക്ടറികളും കടകളും 2017 മാര്‍ച്ചില്‍ അടച്ചുപൂട്ടിയിരുന്നു. അവശേഷിച്ചിരുന്ന 105 എണ്ണം കഴിഞ്ഞ ദിവസം പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിരോധത്തെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ വലിയ കാമ്പയിന്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.