സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തി​യി​ല്‍ വ​ന്‍ വര്‍ധന

0

സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ വ​​​ന്‍​ വ​​ര്‍​​ധ​​ന​​യു​​ണ്ടാ​​യി. മു​​​ന്‍​​​വ​​​ര്‍​​​ഷ​​​ത്തെ അ​​പേ​​ക്ഷി​​ച്ച്‌ ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ 24 ശ​​​ത​​​മാ​​​നം വ​​​ര്‍​​​ധ​​​ന​​​യാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്ന് ​സ്പൈ​​​സ​​​സ് ബോ​​​ര്‍​​​ഡ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ വ​​​രെ​​​യു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി റി​​​പ്പോ​​​ര്‍​​​ട്ടാ​​​ണ് സ്പൈ​​​സ​​​സ് ബോ​​​ര്‍​​​ഡ് പു​​​റ​​​ത്തു​​വി​​​ട്ട​​​ത്. ഇ​​ക്കാ​​ല​​യ​​ള​​വി​​ലെ മൊ​​​ത്തം സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി 5,57,525 ട​​​ണ്ണാ​​​ണ്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം 4,50,700 ട​​​ണ്ണാ​​​യി​​​രു​​​ന്നു. 8,850.53 കോ​​​ടി രൂ​​​പയാ​​​ണ് ഇ​​​തി​​​ന്‍റെ മൂ​​​ല്യം. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം 8,700.15 കോ​​​ടി രൂ​​​പയാ​​​യി​​​രു​​​ന്നു. ക​​​യ​​​റ്റു​​​മ​​​തി അ​​​ള​​​വി​​​ല്‍ 24 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​​​ച്ച കൈ​​​വ​​​രി​​​ച്ച​​​പ്പോ​​​ള്‍, രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​വും ഡോ​​​ള​​​ര്‍ മൂ​​​ല്യ​​​ത്തി​​​ല്‍ ആ​​​റു ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍​​​ച്ച നേ​​ടാ​​നാ​​യി.
സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ ഏ​​​റ്റ​​​വും ക​​​രു​​​ത്തു കാ​​​ട്ടി​​​യ ഉ​​​ത്പ​​​ന്നം ചെ​​​റി​​​യ ഏ​​​ല​​​വും വെ​​​ളു​​​ത്തു​​​ള്ളി​​​യു​​​മാ​​​ണ്. ജീ​​​ര​​​കം, അ​​​യ​​​മോ​​​ദ​​​കം, ക​​​ടു​​​ക്, ശ​​​ത​​​കു​​​പ്പ, ക​​​സ്ക​​​സ്, കാ​​​യം, പു​​​ളി എ​​​ന്നി​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി അ​​​ള​​​വി​​​ലും മൂ​​​ല്യ​​​ത്തി​​​ലും മി​​​ക​​​ച്ച വ​​​ര്‍​​​ധ​​​നയുണ്ടായി. മൂ​​​ല്യ​​​വ​​​ര്‍​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ ക​​​റി പൗ​​​ഡ​​​ര്‍, പു​​​തി​​​ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍, സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന എ​​​ണ്ണ, സ​​​ത്തു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തിയും ഉയര്‍ന്നു.

Leave A Reply

Your email address will not be published.