നികുതിവെട്ടിപ്പ് കേസ് : നടന്‍ സുരേഷ് ഗോപിയുടെ അറസ്റ്റ് വീണ്ടും നീട്ടി

0

കൊച്ചി: പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടന്‍ സുരേഷ് ഗോപിയുടെ അറസ്റ്റ് വീണ്ടും നീട്ടി.അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ ഉത്തരവ് ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടി. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അന്ന് തന്നെ പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് അടക്കം പിടിക്കപ്പെട്ടു.

Leave A Reply

Your email address will not be published.