മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച

0

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനു ബാറ്റിംഗ് തകര്‍ച്ച. ആദ്യ ഓവറില്‍ പീറ്റര്‍ നെവിലിനെ നഷ്ടമായ ടീമിനു പിന്നെ അടിക്കടി വിക്കറ്റുകള്‍ നഷ്ടമായി 65/6 എന്ന നിലയിലേക്ക് വീണ ടീമിനെ സാം ബില്ലിംഗ്സും(22), നായകന്‍ ജോഹന്‍ ബോത്തയും(32*) ചേര്‍ന്നാണ് മൂന്നക്കം കടക്കാന്‍ സഹായിച്ചത്. നിക്ക് മാഡിന്‍സണും 24 റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ 111 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സിനു നേടാനായത്. 23 പന്തില്‍ നിന്നാണ് ബോത്ത 32 റണ്‍സ് നേടിയത്. 3 ബൗണ്ടറിയും ഒരു സിക്സറും ഇന്നിംഗ്സില്‍ അടങ്ങി.

Leave A Reply

Your email address will not be published.