മറ്റു കാറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പ്യൂഷോ വിപണിയില്‍

0

രാജ്യത്തെ മറ്റു വലിയ വാഹന നിര്‍മാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോ. എസ്സി1, എസ്സി 2, എസ്സി 3 എന്നീ വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്.2020-ലെ ഓട്ടോഎക്സ്പോയില്‍ ഈ വാഹനങ്ങളെ പ്യൂഷോ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്യുവി വിറ്റാര ബ്രെസ, ഹാച്ച്‌ബാക്ക് സ്വിഫ്റ്റ്, കോംപാക്റ്റ് സെഡാന്‍ ഡിസയര്‍ എന്നിവയ്ക്കുള്ള എതിരാളികളായിരിക്കും ഈ വാഹനങ്ങളെന്നും സൂചനകളുണ്ട്.മൂന്നാംതവണയാണ് പ്യൂഷോ ഇന്ത്യയിലേക്ക് വരുന്നത്. പ്രീമിയം സൗകര്യങ്ങളും കുറഞ്ഞ വിലയുമായിരിക്കും പ്യൂഷോയുടെ പുതിയ വാഹനങ്ങളുടെ പ്രത്യേകതയെന്നാണഅ റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ഓട്ടമൊബീല്‍സുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ്. പ്യൂഷോ 309′ എന്ന ഒറ്റ മോഡലിനു ശേഷം ഇന്ത്യന്‍ വിപണിയോടു വിട പറഞ്ഞ കമ്ബനി രണ്ടാം തവണ പുതിയ പ്ലാന്‍റ് സ്ഥാപിക്കാനായി 2011ല്‍ ഗുജറാത്തില്‍ സ്ഥലം വാങ്ങിയിരുന്നു. പക്ഷേ പിന്നീട് പിന്മാറി.

Leave A Reply

Your email address will not be published.