ഉടന്‍ വരുന്നു നിവിന്‍ പോളി ചിത്രം ‘കൈരളി’
2018ല്‍ ഒരു നിവിന്‍ പോളി ചിത്രത്തിന് തിരക്കഥയെഴുതുകയാണ് സിദ്ധാര്‍ത്ഥ ശിവ. സംവിധാനം പക്ഷേ സിദ്ധാര്‍ത്ഥല്ല. അത് ജോമോന് ടി ജോണ്‍ ആണ്. ഛായാഗ്രാഹകനായ ജോമോന്റെ ആദ്യ സംവിധാന സംരംഭം.കേരളത്തിന്റെ ആദ്യ കപ്പലായ എം വി കൈരളി 1979ല്‍ കടലില്‍ കാണാതായ സംഭവമാണ് ജോമോന് ടി ജോണ്‍ ചലച്ചിത്രമാക്കുന്നത്. 49 പേരുമായി കടലില്‍ കാണാതായ കപ്പലിന്റെ കഥ ആവിഷ്കരിക്കുമ്ബോള് ‘കൈരളി’ എന്നാണ് ചിത്രത്തിന് പേര്.
ടൈറ്റാനിക് എന്ന ബോളിവുഡ് സിനിമയുടെ കഥയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള കഥ അതേ സാങ്കേതികമികവോടെ ആവിഷ്കരിക്കാനാണ് സംവിധായകന്റെയും നിവിന്‍ പോളിയുടെയും തീരുമാനം. നിവിന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും.