ദക്ഷിണ കൊറിയ-ഉത്തരകൊറിയ സമാധാന ചര്‍ച്ച ഇന്ന്

0

സോള്‍: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഇന്ന് ചര്‍ച്ചയ്ക്ക്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുരാജ്യങ്ങളും ചര്‍ച്ചനടത്തുക. ഇതിനെതുടര്‍ന്ന്, അതിര്‍ത്തിയില്‍ ഹോട്ട്ലൈന്‍ പുനസ്ഥാപിക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിട്ടുണ്ട്.നേരത്തെ, ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ജ​നു​വ​രി ഒ​മ്ബ​തി​ന് ഉ​ന്ന​ത​ത​ല ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ അറിയിച്ചിരുന്നു.ശീ​ത​കാ​ല ഒ​ളി​മ്ബി​ക്സി​ല്‍ ഉത്തര കൊറിയന്‍ താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ടാ​ണ് ച​ര്‍​ച്ച​യെ​ന്നു ദ​ക്ഷി​ണ കൊ​റി​യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് സൂചനകള്‍.
ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ വെ​ച്ച്‌ ന​ട​ക്കു​ന്ന ശീ​ത​കാ​ല ഒ​ളിം​പി​ക്സി​ല്‍ ഉ​ത്ത​ര കൊ​റി​യ​യു​ടെ ടീ​മി​നെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും കിം ​വ്യ​ക്ത​മാ​ക്കി​യതിനാലാണ് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പുതിയ ​തീരു​മാ​നം. ഉ​ത്ത​ര കൊ​റി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി പാ​ന്‍​മു​ന്‍​ജോം പ്ര​വി​ശ്യ​യി​ല്‍ വ​ച്ച്‌ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ന്‍ ഏ​കീ​ക​ര​ണ മ​ന്ത്രി ചോ ​മൈ​യം​ഗ് ഗ്യോം​ഗ് പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.