അവഞ്ചര്‍ 150 വിപണിയില്‍ നിന്ന്‍ പിന്‍വലിക്കാന്‍ ഒരുങ്ങി ബജാജ്

0

ഫെബ്രുവരിയോടെ അവഞ്ചര്‍ 150യെ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങി ബജാജ്. പകരം അവഞ്ചര്‍ 180 യെ വിപണിയിലെത്തിക്കാന്‍ കമ്ബനി തയാറെടുക്കുന്നതായി സൂചനയുണ്ട്. പരിഷ്കരിച്ച രൂപത്തിലും ഭാവത്തിലുമാണ് അവഞ്ചര്‍ 180 എത്തുക. ഡിജിറ്റള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിങ്ങനെ നീളുന്ന പുത്തന്‍ ഫീച്ചറുകള്‍ പുതിയ അവഞ്ചര്‍ 180യില്‍ പ്രതീക്ഷിക്കാം.180യില്‍ നിന്നും കടമെടുത്ത 178.2 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍,ഓയില്‍കൂള്‍ഡ് എഞ്ചിന്‍ 17 bhp കരുത്തും 14 Nm ടോര്‍ക്കും നല്‍കി അവഞ്ചര്‍ 180യെ കറുത്തനാക്കുന്നു. ഇന്‍ട്രൂഡര്‍ 150 യിലും കുറഞ്ഞ വിലയില്‍ ബജാജ് അവഞ്ചര്‍ 180 പ്രതീക്ഷിക്കാം. നിലവില്‍ അവഞ്ചര്‍ 150യുടെ എക്സ്ഷോറൂം വില 81,459 രൂപയാണ്. ഏകദേശം 5,000 രൂപ വില വര്‍ധനവിലാകും അവഞ്ചര്‍ 180 ബജാജ് നിരത്തില്‍ എത്തുക.

Leave A Reply

Your email address will not be published.