പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി വീണ്ടും യു.എസ്.

0

വാഷിങ്ടന്‍: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി വീണ്ടും യു.എസ്. താലിബാന്‍ , ഹഖ്ഖാനി ശൃംഖല എന്നീ ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ യു.എസ് ‘എല്ലാ വഴി’ കളും പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ്.പാകിസ്ഥാനുള്ള സാമ്ബത്തിക സൈനിക സഹായങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കൈയ്യില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ സഹായ ധനം കൈപ്പറ്റിയിട്ടും കള്ളവും, വഞ്ചനയുമാണ് പാകിസ്ഥാന്‍ തിരിച്ച്‌ നല്‍കിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റ് ചെയ്തിരുന്നു. പാകിസ്ഥാന്‍ ഭീകരവാദികളുടെ സുരക്ഷിത സ്വര്‍ഗ്ഗമാണെന്നും ട്രംപ് ആരോപിച്ചിരുന്നു, ഇനിയും ഭീകരവാദികളെ സംരക്ഷിച്ചാല്‍ ധനസഹായം വെട്ടിക്കുറച്ചതിന് പുറമെ പാകിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നല്‍കുന്നത്. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പാകിസ്ഥാന്‍ മടികാണിച്ചാല്‍ യു.എസിന്റെ മുന്നില്‍ വേറെയും വഴികളുണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ഇതിന്റെ തെളിവാണ്.

Leave A Reply

Your email address will not be published.