നീണ്ട ഇടവേളയ്ക്കൊടുവില്‍ കാവ്യാമാധവന്‍ വീണ്ടും സിനിമാ രംഗത്തെയ്ക്ക്

0

സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച്‌ കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കാവ്യ മാധവന്‍ ഒരിടവേളയ്ക്കു ശേഷം പാട്ട് പാടിയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകാണം’ എന്ന ചിത്രത്തിലാണ് കാവ്യ വീണ്ടും ഗായികയായത്.വിജയ് യേശുദാസിനോടൊപ്പമാണ് കാവ്യ ഡ്യൂയറ്റ് പാടിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. നാദിര്‍ഷയുടെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു, തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് ഗാനരംഗങ്ങള്‍. വരികളില്‍ ദൈവത്തേയും, മനുഷ്യനേയും, കാലത്തേയും കുറിച്ചാണ് കാവ്യയുടെ പാട്ട്.

Leave A Reply

Your email address will not be published.