കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ നിയമം ശക്തമാക്കി ഹൈക്കോടതി

0

ന്യൂഡല്‍ഹി :പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ നിയമം ശക്തമാക്കി ഹൈക്കോടതി.15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന സംഭവം സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുറ്റവാളികള്‍ക്ക് എത്രയും വേഗം മരണ ശിക്ഷ തന്നെ വിധിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ജസ്റ്റിസുമാരായ രാജീവ് ശര്‍മ, അലോക് സിംഗ് എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത് .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണം.2016 ല്‍ ഉമം സിംഗ് നഗര്‍ ജില്ലയില്‍ റുഡാപൂരില്‍ വച്ച്‌ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കരിന്ദീപ് ശര്‍മ്മയെന്ന ആളെ കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തുടന്ന് ശര്‍മ കീഴ്ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഈ കേസിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതല്‍ ശക്തമാക്കിയത്.

Leave A Reply

Your email address will not be published.