‘ഇത്രയും നിഷ്ക്രിയമായ സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ല’ : രമേശ്​ ചെന്നിത്തല

0

തിരുവനന്തപുരം: കേരളത്തില്‍ ഭരണം പൂര്‍ണമായും നിലച്ചുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തല. സെക്രടട്ടേറിയറ്റ് ശൂന്യമാക്കികൊണ്ട് മന്ത്രിമാര്‍ പാര്‍ട്ടി സമ്മേളനങ്ങളിലാണ്. പാര്‍ട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയറ്റ് അടച്ചിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസി​​െന്‍റ സെക്രട്ടേറിയറ്റു ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം 1600 ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്​. പദ്ധതി വിഹിതം ചെലവഴിക്കുന്നില്ല. ട്രഷറിയില്‍ ഒരു രൂപയുടെ ബില്ല് പോലും മാറുന്നില്ല. പെന്‍ഷനും ശമ്ബളവും കൊടുക്കാന്‍ കടമെടുക്കേണ്ട സ്ഥിതിയാണ്​. ഓഖി ദുരിതാശ്വാസത്തിനുള്ള പണം പോലും ട്രഷറിയിലിട്ടിരിക്കുകയാണ്​. മന്ത്രിമാര്‍ക്ക് പഞ്ചിങ്ങ് വെച്ചാല്‍ ശമ്ബളം കിട്ടില്ല. ജി. എസ്. ടി വന്നപ്പോള്‍ ലോട്ടറിയടിച്ച പോലെ ധനമന്ത്രി തുള്ളിച്ചാടിയിരുന്നു. ഇപ്പോള്‍ നയാ പൈസ കിട്ടുന്നില്ല. കിഫ്ബിയും വലിയ തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

പണമില്ലാത്തതു കാരണം 3000 മെട്രിക് ടണ്‍ അരി എഫ്​.സി.​െഎയില്‍ ഉണ്ടായിട്ടും എടുക്കാനായില്ല. ഗുണ്ടാ വിളയാട്ടവും രാഷട്രീയ സംഘര്‍ഷവും സംസ്​ഥാനത്താകെ വ്യാപിച്ചിരിക്കുകയാണ്​. അപ്പോള്‍ ക്രമസമാധാനനില ഭദ്രമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും. ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ്​ മുഖ്യമന്ത്രി കരുതുന്നത്​. ഇത്രയും നിഷ്ക്രിയമായ സര്‍ക്കാര്‍ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

Leave A Reply

Your email address will not be published.