സിക്കിം ബ്രാന്‍ഡ് അംബാസഡറായി എ.ആര് റഹ്മാന്
കൊല്‍ക്കത്ത: സംഗീത സംവിധായകന് എ.ആര് റഹ്മാനെ സിക്കിമിന്‍െറ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഗാംഗ്ടോക്കിലെ പല്‍സോര്‍ സ്റ്റേഡിയത്തില്‍ നടന്ന സിക്കിം റെഡ്ഡ് പാണ്ട വിന്റര്‍ കാര്‍ണിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പവന് കുമാര്‍ ചാംലിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമനത്തില്‍ റഹ്മാന് സന്തുഷ്ടി പ്രകടിപ്പിച്ചു. ഹിമാലയന്‍ സംസ്ഥാനത്തെത്തിയ റഹ്മാന് വന്‍സ്വീകരണമാണ് ലഭിച്ചത്. ടൂറിസം രംഗത്തെ വികസന പ്രവര്‍ത്തനങ്ങളാണ് റഹ്മാനെ ബ്രാന്‍ഡ് അംബാസഡറാക്കിയതിലൂടെ സിക്കിം ലക്ഷ്യമിടുന്നത്.