ഹാട്രിക്കുകളുടെ രാജാവായി അമിത് മിശ്ര

0

ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് കടക്കുമ്ബോള്‍ കഴിഞ്ഞ പത്ത് സീസണുകളിലായി ഹാട്രിക്കുകളുടെ രാജാവായി അമിത് മിശ്ര തന്നെ. 3 ഹാട്രിക്ക് നേട്ടങ്ങളാണ് അമിത് മിശ്ര ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. 126 മത്സരങ്ങളാണ് മിശ്ര വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ളത്. 2008ല്‍ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ മിശ്ര 2011ല്‍ ഇതേ നേട്ടം ഡെക്കാന്‍ ചലഞ്ചേഴ്സിനു വേണ്ടി ആവര്‍ത്തിച്ചു. 2013ല്‍ സണ്‍റൈസേഴ്സ് കുപ്പായത്തിലും ഈ നേട്ടം സ്വന്തമാക്കിയ അമിത് മിശ്ര ഹാട്രിക്കുകളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്തി.

Leave A Reply

Your email address will not be published.