മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദം ; ന്യായീകരണവുമായി കെ.എം.എബ്രഹാം

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാവിവാദത്തില്‍ പിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഓഖി ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം ന്യായീകരിച്ചു.ദുരിതാശ്വാസ ഫണ്ട് മുന്‍പും ഇത്തരം യാത്രകള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും, താന്‍ പറഞ്ഞിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും, അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടാക്കുന്നതെന്നും കെ.എം.എബ്രഹാം പറഞ്ഞു.മാത്രമല്ല, ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണെന്നും, ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ലെന്നും, മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.