കണ്‍സ്യൂമര്‍ഫെഡില്‍ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്

0

കൊല്ലം: കണ്‍സ്യൂമര്‍ഫെഡില്‍ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. കണ്‍സ്യൂമര്‍ഫെഡ് ഇടപാടുകള്‍ സിആന്‍റ് എജി ഓഡിറ്റ് ചെ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 2011-12 മുതല്‍ കണ്‍സ്യൂമര്‍ഫെഡില്‍ യാതൊരു ഓഡിറ്റും നടന്നിരുന്നില്ല. സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ സ്ഥാപനത്തില്‍ സിഎജി ഓഡിറ്റ് നടത്തുന്നത്.
വലിയ അഴിമതി രാജ്ഭവന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് പരാതിക്കാര്‍ പറഞ്ഞു. സഹകരണ വകുപ്പിന് കീഴിലുള്ള പ്രത്യേക സംഘമാണ് സഹകരണ സ്ഥാപനങ്ങളില്‍ സാധാരണ ഗതിയില്‍ ഓഡിറ്റ് നടത്താറുള്ളത്. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡില്‍ 2011- 2012 സാമ്ബത്തിക വര്‍ഷം മുതല്‍ ഈ ഓഡിറ്റിങ്ങ് നടന്നിട്ടില്ല.
പകരം ചാര്‍ട്ടേട് അക്കൗണ്ടന്റിനെ വെച്ച്‌ ഓഡിറ്റ് നടത്താനായിരുന്നു നീക്കം നടന്നിരുന്നത്. ഇതിനെതിരേ വലിയ പരാതി ഉയര്‍ന്നു. കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കാണിച്ച്‌ പൊതു പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ഹൃദേഷ് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് സര്‍ക്കാര്‍ തന്നെ സിഎജി ഓഡിറ്റിങ്ങിന് ഉത്തരവ് ഇട്ടിരിക്കുന്നത്. 2010, 2011 സാമ്ബത്തിക വര്‍ഷം മുതല്‍ ഇതു വരേയുള്ള ഇടപാടുകള്‍ സിഎജി ഓഡിറ്റ് ചെയ്യും.

Leave A Reply

Your email address will not be published.