ബിഎംഡബ്ല്യൂ അവതരിപ്പിക്കുന്നു പുതിയ എക്സ്3 എക്സ് ഡ്രൈവ് 20d എം സ്പോര്‍ട്സ്

0

എക്സ്3 എക്സ് ഡ്രൈവ് 20d എം സ്പോര്‍ടുമായി ബിഎംഡബ്ല്യൂ ഇന്ത്യയില്‍. പുതിയ എക്സ് 3യുടെ ഡല്‍ഹി എക്സ്ഷോറൂം വില 54 ലക്ഷം രൂപയാണ്. എം സ്പോര്‍ട്ടാണ് എക്സ് 3 നിരയിലെ ടോപ്പ് എന്‍ഡ് വേരിയന്റ്. എക്സ് ലൈനിന് പകരക്കാരനായിട്ടാണ് എം സ്പോര്‍ട് എത്തിയിരിക്കുന്നത്.

പുതിയ എക്സ് 3 എക്സ് ഡ്രൈവ് 20d എം സ്പോര്‍ട് അകമെയും പുറമെയും ഒരുപിടി പുത്തന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊണ്ടാണ് എത്തിയിരിക്കുന്നത്. എം സ്പോര്‍ട് ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ്, എം ബാഡ്ജിംഗ്, ഡ്രൈവര്‍ സ്പോര്‍ട്സ് സീറ്റ്, 18 ഇഞ്ച് അലോയ് വീലുകള്‍, 8.8 ഇഞ്ച് ഐഡ്രൈവ് ടച്ച്‌ സ്ക്രീന്‍ സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍. റിയര്‍ ആംറെസ്റ്റ്, സ്റ്റോറേജ് കമ്ബാര്‍ട്ട്മെന്റ്, രണ്ട് കപ്പ് ഹോള്‍ഡറുകള്‍, സ്റ്റോറേജ് നെറ്റുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സ്പേസ് ഗ്രെയ്, കാര്‍ബണ്‍ ബ്ലാക്, ആല്‍പൈന്‍ വൈറ്റ്, മെല്‍ബണ്‍ റെഡ് എന്നീ നിറഭേദങ്ങളിലായിരിക്കും പുതിയ എക്സ്3 എക്സ് ഡ്രൈവ് 20d എം സ്പോര്‍ട് ലഭ്യമാവുക. എന്നാല്‍, എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പുതിയ പതിപ്പിനും നിലവിലെ അതെ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് കരുത്തേകുന്നത്.

Leave A Reply

Your email address will not be published.