ശിക്കാരി ശംഭുവില്‍ ഇറച്ചിവെട്ടുകാരിയായി ശിവദ

0

മലയാളികള്‍ക്ക് സുപരിചിതയായ ശിവദ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍റെ സിനിമയിലാണ്. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ശിക്കാരി ശംഭു എന്നാണ്. വിഷ്ണു ഉണ്ണികൃഷ്ണനും നല്ലൊരു വേഷത്തില്‍ ചിത്രത്തിലുണ്ട്. നിഷാദ് കോയയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ശിവദ വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് അഭിനയിക്കുന്നത്. ശിവദ പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു ഇറച്ചി വെട്ടുകാരിയായാണ് അഭിനയിച്ചിരിക്കുന്നത്.ചിത്രീകരണത്തിനിടയിലുണ്ടായ അനുഭവങ്ങളെക്കുറിച്ച്‌ താരം പറയുന്നത് ഇങ്ങനെയാണ്:
അനിത എന്നാണ് ശിവദ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന്റെ പേര്. ഒട്ടും വൃത്തിയില്ലാത്ത ഷര്‍ട്ടായിരുന്നു വേഷം. സാരിയും ചുരിദാറും ഒക്കെ വേഷമായി ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കിലും കൂടുതലും ഈ മുഷിഞ്ഞ ഷര്‍ട്ടിട്ട സീനുകളായിരുന്നു. അത് മാത്രമല്ല ഇ​റ​ച്ചി വെ​ട്ടു​ന്ന ആ ​സ്ഥ​ല​ത്ത് ത​നി​ക്ക് ഒ​രു നി​മി​ഷം പോ​ലും നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെന്നും കാ​ര​ണം അ​തി​ന്‍റെ മ​ണമായിരുന്നെന്നും താരം പറയുന്നു. ത​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ അ​നി​ത​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി താ​ന്‍ അ​ത് ചെ​യ്യു​ക​യാ​യി​രു​ന്നെന്നും ശിവദ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.