ഐ എസ് ആര്‍ ഒ യുടെ പിഎസ്‌എല്‍വി സി-40 വിജയകരമായി വിക്ഷേപിച്ചു

0

ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമടക്കം 31 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി-40 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം . വെള്ളിയാഴ്ച 9. 30 ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നു . പതിവിന് വിപരീതമായി രണ്ട് മണിക്കൂറും 21 മിനിട്ടും 62 സെക്കന്റും നീളുന്നതാണ് വിക്ഷേപണം.
ഉയര്‍ന്ന ഭ്രമണപഥത്തില്‍നിന്ന് താഴ്ന്ന പഥത്തിലേക്ക് റോക്കറ്റിനെ വീണ്ടുമെത്തിച്ച്‌ ഉപഗ്രഹം വിക്ഷേപിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണിത്. റോക്കറ്റിന്റെ നാലാംഘട്ടം മൂന്ന് തവണ ‘റീസ്റ്റാര്‍ട്ട്’ ചെയ്തുള്ള സങ്കീര്‍ണസാങ്കേതിക വിദ്യയുടെ പരിശോധനയും നടക്കും. വിക്ഷേപണത്തിന്റെ പതിനോഴാം മിനിട്ടില്‍ ഇന്ത്യന്‍ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹത്തെ 550 കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കും.
തുടര്‍ന്ന് 29 ഉപഗ്രഹങ്ങളെ ഒന്നിന് പിറകെ വ്യത്യസ്ത ഭ്രമണപഥത്തിലേക്ക് തൊടുത്തു വിടും. 58 ാം മിനിട്ടില്‍ നാലാംഘട്ടത്തെ റീ സ്റ്റാര്‍ട്ട് ചെയ്ത് ഭ്രമണപഥം താഴ്ത്തും. 359 കിലോമീറ്റര്‍ ഉയരത്തിലെ ഭ്രമണപഥത്തില്‍ ഇന്ത്യയുടെ മൈക്രോസാറ്റിനെ കൂടി ഇറക്കി വിടുന്നതോടെ ഉപഗ്രഹ വിക്ഷേപണം പൂര്‍ത്തിയാകും. അവശേഷിക്കുന്ന ഇന്ധനം കൂടി ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകൂടി തുടര്‍ന്ന് പരീക്ഷിക്കും.വെള്ളിയാഴ്ച രാവിലെ 9.29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്നാണ് പിഎസ്‌എല്‍വി സി-40 വിക്ഷേപിക്കുക. ആഗസ്തിലെ വിക്ഷേപണ പരാജയത്തിനു ശേഷമുള്ള ദൌത്യം ഏറെ നിര്‍ണായകമാണ്. റോക്കറ്റിലെ താപകവചം വേര്‍പെടാതിരുന്നതിനെ തുടര്‍ന്ന് ഐആര്‍എന്‍എസ്‌എസ് 1 എച്ച്‌ ഉപഗ്രഹം അന്ന് നിയന്ത്രണം വിട്ടിരുന്നു. പിഴവ് ഒഴിവാക്കാന്‍ പരിഷ്കരിച്ച സാങ്കേതികവിദ്യ ഇക്കുറി ഉപയോഗിക്കും.

Leave A Reply

Your email address will not be published.