കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്

0

ചെ​ന്നൈ: കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം 21ന്. രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാമപുരനാഥപുരത്തുനിന്നും സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്. ഫെ​ബ്രു​വ​രി 21 മു​ത​ല്‍ താ​ന്‍ ത​മി​ഴ്നാ​ട് മു​ഴു​വ​നാ​യി സ​ന്ദ​ര്‍​ശി​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കു​മെ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​ദ്ദേ​ഹം അ​റി​യി​ച്ചിരുന്നു.

സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. സ്വദേശമായ രാമനാഥപുരത്തുനിന്നും ആരംഭിച്ച്‌ മധുര, ദിണ്ടിഗല്‍, ശിവഗംഗ എന്നിവടങ്ങളിലെ ജനങ്ങളെ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും ആദ്യഘട്ടം പൂര്‍ത്തിയാക്കുകയെന്ന് കമല്‍ഹാസനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Leave A Reply

Your email address will not be published.