കണ്ണൂരില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

0

കണ്ണൂര്‍ : ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മാഹിയിലും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ തടയില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന ശിവപ്രസാദിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കോളയാട് കൊമ്മേരി ആടുഫാമിന് സമീപം ആളോഴുഞ്ഞ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. മരിച്ച ശ്യാമപ്രസാദിന്റെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഘര്‍ഷം ജില്ലയില്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.