ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തോടൊപ്പമുള്ള രേഖകള്‍ വേണമെന്ന മറ്റൊരു ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

നടിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിഷയം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ദൃശ്യങ്ങള്‍ വിട്ടുനല്‍കരുതെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന്റെ അവകാശമെന്നാണ് ദിലീപിന്റെ വാദം.

Leave A Reply

Your email address will not be published.