പാക്​​ ഡെപ്യൂട്ടി ഹൈകമീഷണറെ ഇന്ത്യ വിളിച്ചുവരുത്തി

0

ന്യൂഡല്‍ഹി: പാകിസ്​താന്‍​ സൈന്യം അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച്‌​ ആക്രമണം നടത്തിയതിനെ തുടര്‍ന്ന്​ ഇന്ത്യയിലെ പാക്​ ഡെപ്യൂട്ടി ഹൈകമീഷണര്‍ സയ്യിദ്​ ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. മന്ത്രാലയത്തില്‍ പാകിസ്​താന്‍ ഡിവിഷനിലെ ജോയന്‍റ്​ സെക്രട്ടറിയാണ്​ നടപടി സ്വീകരിച്ചത്​.

സിവിലിയന്മാരെ ഉള്‍​പ്പെടെ ലക്ഷ്യമിട്ട്​ പാക്​ സൈന്യം നടത്തുന്ന ആക്രമണങ്ങളെ അതിഗൗരവത്തോടെയാണ്​ കാണുന്നതെന്ന്​ മ​ന്ത്രാലയം വ്യക്തമാക്കി. അതിനിടെ, ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാരോപിച്ച്‌​ ഇസ്​ലാമാബാദില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്​താന്‍ പ്രതിഷേധം അറിയിച്ചു.

Leave A Reply

Your email address will not be published.