നടി ഭാവന വിവാഹിതയായി

0

തൃശൂര്‍: മലയാളത്തിന്റെ പ്രിയതാരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്ബാടി ക്ഷേത്ര നടയില്‍ വച്ച്‌ കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി കെട്ടി. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഇന്ന് വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കുന്നുണ്ട്.

ആറ് വര്‍ഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ഒമ്ബതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച്‌ ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം അല്‍പ്പം നീട്ടിവെച്ചത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ഉള്‍പ്പെടെ നിരവധി പേര്‍ ഭാവനക്ക് വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു.

Leave A Reply

Your email address will not be published.