യുഎസിലെ സാമ്പത്തീക പ്രതിസന്ധിക്ക് പരിഹാരം; ധനവിനിയോഗ ബില്‍ പാസായി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ദിവസങ്ങളായി നീണ്ടു നിന്ന സാമ്പത്തീക പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. ധനവിനിയോഗ ബില്‍ സെനറ്റില്‍ ഇട്ടതോടെയാണ് ഇത് പാസായത്. സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ കൂടി അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ധനവിനിയോഗബില്ലിന് അംഗീകാരം ലഭിച്ചത്.
ബില്ലിനെ അനുകൂലിച്ചുകൊണ്ട് 81 പേര് വോട്ട് ചെയ്തു. 60 വോട്ടുകളാണ് ബില്ല് പസാകാന് വേണ്ടിയിരുന്നത്. അടുത്തമാസം 8 വരെയുള്ള സര്‍ക്കാരിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കായി പണം അനുവദിക്കും.
കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറും സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണലും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബില്‍ പാസാക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറായത്. സെനറ്റ് തീരുമാനത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു.