മസ്തിഷ്കാഘാതം: നടന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
p>കൊച്ചി:നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്കാഘാതെത്തത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ തുടരുകയാണെങ്കിലും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഭിനയത്തില്‍ മാത്രമല്ല തിരക്കഥയിലും സംവിധാനത്തിലും മികവ് തെളിയിച്ച പ്രതിഭ കൂടിയാണ് ശ്രീനിവാസന്. സാധാരണക്കാരനിലൊരാളായാണ് പല സിനിമകളിലും അദ്ദേഹം വേഷമിട്ടത്. അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയും ലഭിച്ചു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോട് കൂടി അവതരിപ്പിക്കുന്നതിനാല്‍ത്തന്നെ ശ്രീനിവാസന്റെ സിനിമകളിലെ പല രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്നാണ് വീനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമയിലേക്കെത്തിയത്.