എനിക്കെതിരെ യാതൊരു പരാതിയും ഇല്ല, കൂടുതല്‍ പ്രതികരിക്കാനില്ല: ബിനോയ് കോടിയേരി

0

തിരുവനന്തപുരം : ‘എനിക്കെതിരെ യാതൊരു പരാതിയും ഇല്ലെ’ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. പരാതി വ്യാജമാണെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബിനോയ് പറഞ്ഞു. ദുബായില്‍ പോകുന്നതിന് തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അത്തരത്തില്‍ 2014 ല്‍ നടത്തിയിട്ടുള്ള ഇടപാടാണ് ഇപ്പോഴുള്ള വിവാദത്തിന് പിന്നിലെന്നും ഈ പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതാണെന്നും ബിനോയ് പ്രതികരിച്ചു.

ദുബായിലെ കമ്പനിയുടെ പേരില്‍ ബിനോയ് കോടിയേരി ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഇതേതുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ പിബിയെ സമീപിക്കുകയായിരുന്നു. പരാതി കിട്ടിയതായി സിപിഎം ഉന്നതകേന്ദ്രങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചിക്കുകയും ചെയ്തിരുന്നു. ദുബായിലെ കോടതിയില്‍ ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഏറെക്കാലമായി ദുബായിലെ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്ന ബിനോയ് കമ്പനിയുടെ പേരില്‍ വായ്പയെടുക്കുകയും തുക തിരിച്ചടക്കാതിരിക്കുകയും വിഷയം ഗുരുതരമായപ്പോള്‍ കേരളത്തിലേയ്ക്ക് മുങ്ങുകയുമാണ് ഉണ്ടായത്. ഇതുസംബന്ധിച്ച് കേരളത്തിലെ സിപിഎം നേതാവായ പിതാവിനെ നേരത്തെ വിവരം അറിയിച്ചിരുന്നതാണെന്നും പണം വൈകാതെ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നതാണെന്നും കമ്പനി പ്രതിനിധികള്‍ പറയുന്നു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.


സാമ്പത്തിക തട്ടിപ്പ് ആരോപണം: മകന്‍ തന്നെ മറുപടി നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ക്ക് ബിനോയ് കോടിയേരി തന്നെ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ നിയമ നടപടിക്ക് മകന്‍ വിധേയനാകും. എന്നാല്‍ നിലവില്‍ അവന്റെ പേരില്‍ കേസൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി പ്രശ്‌നം അല്ലാത്തതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിനോയ് കോടിയേരി 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ദുബായ് ആസ്ഥാനമായുള്ള കമ്പനി സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ജി സെന്ററില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave A Reply

Your email address will not be published.