ഇന്ത്യ–പാക്ക് തർക്കം സ്വയം തീർക്കണം: യുഎൻ

0

ന്യൂയോർക്ക്∙ കശ്മീരുമായി ബന്ധപ്പെട്ട പ്രശ്നത്തിന് എല്ലാവരും ആവശ്യപ്പെട്ടാൽ മാത്രമേ ഐക്യരാഷ്ട്ര സംഘടന മധ്യസ്ഥത വഹിക്കുകയുള്ളൂവെന്നും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണു വേണ്ടതെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ഇന്ത്യ–പാക്ക് അതിർത്തിയിൽ നടക്കുന്ന ഷെൽവർഷം, വെടിവയ്പ് തുടങ്ങിയവയെക്കുറിച്ചു നന്നായി അറിയാമെന്നും കഴിഞ്ഞ 10 ദിവസമായി സംഘർഷം വർധിച്ചിട്ടുണ്ടെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാനെ ഡുജാറിക് പറഞ്ഞു. സെക്രട്ടറി ജനറൽ എപ്പോഴും മധ്യസ്ഥതയ്ക്കു തയാറാണ്. എന്നാൽ പ്രശ്നത്തിൽ യുഎൻ ഇടപെടണമെങ്കിൽ ബന്ധപ്പെട്ടവർ ആവശ്യപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.