അഗ്നിപർവതം പൊട്ടിത്തെറിച്ചു; പിന്നാലെ കല്ലുമഴ, ഹിമപാതം

0

ടോക്കിയോ∙ ജപ്പാനിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ കല്ലുമഴയ്ക്കു പിന്നാലെ ഹിമപാതവും. സ്കീയിങ്ങിനായി തൊട്ടടുത്ത മലമുകളിലെ റിസോർട്ടിൽ താമസിച്ചിരുന്നവർക്കു മേലാണു കല്ലുകൾ വന്നുവീണത്. തൊട്ടുപിന്നാലെ കൂറ്റൻ മഞ്ഞുപാളികളും വീണു. അപകടത്തിൽ 14 പേർക്കു ഗുരുതരമായി പരുക്കേറ്റു. പരിശീലനത്തിനായി സൈനികർ താമസിച്ചിരുന്ന ടെന്റിനു മേൽ മഞ്ഞുമൂടിയാണ് ഒരാൾ മരിച്ചത്. മറ്റൊരു റിസോർട്ടിൽ 80 സഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. നൂറുപേരെ ഒഴിപ്പിച്ചു. വൈദ്യുതി നിലച്ചു. അഗ്നിപർവത സ്ഫോടനമാണോ ഹിമപാതത്തിനു കാരണം എന്നു സ്ഥിരീകരിച്ചിട്ടില്ല.

2160 മീറ്റർ ഉയരത്തിലുള്ള ജപ്പാനിലെ കുസ്റ്റ്സു ഷിറെയ്ൻ അഗ്നിപർവതമാണ് ഇന്നലെ രാവിലെ പൊട്ടിത്തെറിച്ചത്. പാറക്കല്ലുകൾ രണ്ടു കിലോമീറ്റർ അകലെ വരെ പൊട്ടിത്തെറിക്കുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. പ്രദേശമാകെ കറുത്ത പുകയും ചാരവും പടർന്നു. പൊട്ടിത്തെറിച്ച ജനാലച്ചില്ലുകൾ കൊണ്ടു പരുക്കേറ്റവരുമുണ്ട്. ജപ്പാനിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന 110 അഗ്നിപർവതങ്ങളുണ്ട്.

Leave A Reply

Your email address will not be published.