ബിനോയ് കോടിയേരി വിവാദം; എന്‍ഫോവ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതിയുമായി ബിജെപി

0

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ സാമ്പത്തീക തട്ടിപ്പിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എന്‍ഫോവ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കി.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് എന്‍ഫയോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാലാണ് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞദിവസം എന്‍ഫയോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കോടിയേരിയുടേത് ഗുരുതരമായ പിഴവാണെന്നും മകന്റെ തട്ടിപ്പില്‍ അറിവുണ്ടായിട്ടും അതിന് കൂട്ടു നിന്നുവെന്നും ആരോപണമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന്റെ സാമ്പത്തീക ശ്രോതസ്സിനെപറ്റി എന്‍ഫയോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സംഭവത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും അതിന്റെ തനിനിറം ആവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കെ.സുരേന്ദ്രനും രംഗത്തുവന്നിട്ടുണ്ട്. നിയമസഭയില്‍ ഒന്നു മിണ്ടാന്‍ പോലും അവര്‍ക്ക് ധൈര്യമില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. രമേശ് ചെന്നിത്തലയാണെങ്കില്‍ പലതിലും പെട്ടുകിടക്കുകയുമാണ്. കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.

Leave A Reply

Your email address will not be published.