മോഡി നടത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തിന് പിന്തുണയുമായി ചൈന

0

ബെയ്ജിംഗ്: ലോക സാമ്പത്തിക ഫോറം (ഡബ്ലു.ഇ.എഫ്) വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തിന് പിന്തുണയുമായി ചൈന രംഗത്ത്.

മോഡി ഉയര്‍ത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താന്‍ കൈകോര്‍ക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഇന്ത്യയ്‌ക്കൊപ്പം മാത്രമല്ല സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെ എല്ലാ രാജ്യങ്ങളുമായും കൈകോര്‍ക്കാന്‍ ചൈനയ്ക്ക് താല്‍പ്പര്യമുണ്ട്. മോഡിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും ചൈന വ്യക്തമാക്കി.

Leave A Reply

Your email address will not be published.