ഗാലക്സി നോട്ട് 8 പ്യോങ് ചാങ് 2018 ഒളിമ്പിക് ഗെയിംസ് ലിമിറ്റഡ് എഡിഷനുമായി സാംസങ്
ഗാലക്സി നോട്ട് 8 ന്റെ പ്യോങ് ചാങ് 2018 ഒളിമ്പിക് ഗെയിംസ് ലിമിറ്റഡ് എഡിഷനുമായി സാംസങ്. ഈ ലിമിറ്റഡ് എഡിഷന്റെ അവതരണം ദക്ഷിണ കൊറിയയിലാണ് നടത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഉപഭോക്താക്കളെ മുന്നില്‍ കണ്ടുകൊണ്ടാണ് സാംസങ് ഈ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി, അത്ലെറ്റുകള്, പാരാലിമ്പിക് വിന്ഡര് ഗെയിംസ് സ്റ്റാഫ് എന്നിവര്‍ക്കായി 4,000 യൂണിറ്റുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.
ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ സ്പെഷ്യല്‍ എഡിഷന് പിന്‍ഭാഗത്ത് ഒളിമ്പിക്സ് ലോഗോയും ഇടംതേടിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്ഫോണില്‍ ഗാലക്സി നോട്ട് 8 ന് സമാനമായ സവിശേഷതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
6.3 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയിലാണ് ഗാലക്സി നോട്ട് 8 ന്റെ ഒളിമ്പിക് ഗെയിംസ് ലിമിറ്റഡ് എഡിഷന് എത്തുന്നത്. ഓക്ട-കോര്‍ പ്രോസസര്‍, 6GB റാം, 64GB സ്റ്റോറേജ്, 12MP റിയര്‍ ക്യാമറ, 8MP സെല്‍ഫി ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. മൈക്രോ എസ് ഡി കാര്‍ഡ് വഴി 256ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം.