അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി നീലപ്പട ലോകകപ്പ് സെമിയില്‍

0

ക്വീന്‍സ്റ്റണ്‍: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍. ന്യൂഡിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ 131 റണ്‍സിന് തകര്‍ത്താണ് ലോകകപ്പ് സെമിയില്‍ റിപ്പബ്ലിക് ദിനത്തില്‍ തന്നെ എത്തിയത്.

ബദ്ധവൈരികളായ പാക്കിസ്ഥാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ 265 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ 143 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 134 റണ്‍സിനാണ് ഇന്ത്യയുടെ മിന്നും വിജയം.

അര്‍ധ സെഞ്ചുറി നേടി, രണ്ട് വിക്കറ്റും വീഴ്ത്തിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 94 പന്തില്‍ 86 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യയുടെ സ്‌കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. മൂന്നു വിക്കറ്റുമായി കലേഷ് നാഗര്‍കോട്ടി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ശിവം മാവി എന്നിവര്‍ ബോളിങ്ങിലും അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ടീമിന്റെ വിജയ ശില്‍പികളായി.

ബംഗ്ലാദേശിനായി 75 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 43 റണ്‍സെടുത്ത പിനാക് ഘോഷാണ് ടോപ് സ്‌കോറര്‍. 40 പന്തില്‍ 18 റണ്‍സെടുത്ത ആസിഫ് ഹുസൈന്‍ , 22 പന്തില്‍ 12 റണ്‍സെടുത്ത മുഹമ്മദ് നയിം, 12 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ സയീഫ് ഹുസൈന്‍, 10 പന്തില്‍ 22 റണ്‍സെടുത്ത മഹീദുല്‍ ആന്‍കോന്‍, 11 പന്തില്‍ നയീം ഹസന്‍, ഒന്‍പത് പന്തില്‍ 14 റണ്‍സെടുത്ത റോബിയുല്‍ എന്നീവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.

Leave A Reply

Your email address will not be published.