മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേയ്ക്കു പതിച്ചു: 12 മരണം, മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

0

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേയ്ക്കു പതിച്ച് 12 മരണം. ബസ് അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 17 യാത്രക്കാരുമായി പോയ ബസ് വെസ്‌റ്റേണ്‍ മഹാരാഷ്ട്രയിലെ കോലാപൂരില്‍ പഞ്ച്ഗംഗ നദിയിലേയ്ക്കു നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഏകദേശം 11.45 ഓടെയാണ് ശിവജി പാലത്തില്‍ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായത്. ഗണപതിപൂല്‍ നിന്ന് പൂനെയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പോലീസിന്റേയും, ഫയര്‍ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നതാി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.