ഉത്തരകൊറിയന്‍ ഫോണ്‍ ചോര്‍ത്തലിനു തടയിടാന്‍ യുഎസ്: ആര്‍ക്കും കടന്നുകയറാന്‍ സാധിക്കാത്ത അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് ലക്ഷ്യം

0

വാഷിംഗ്ടണ്‍: ഉത്തരകൊറിയുടെ ഫോണ്‍ ചോര്‍ത്തല്‍ നീക്കങ്ങള്‍ക്കു തടയിടാനായി പുതിയ പദ്ധതികളുമായി അമേരിക്ക ഒരുങ്ങുന്നു. ആര്‍ക്കും കടന്നു കയറാന്‍ സാധിക്കാത്ത അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് ആവിഷ്‌കരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

അതിവേഗ 5ജി വയര്‍ലെസ്റ്റ് നെറ്റ്‌വര്‍ക്ക് വഴി ഫോണ്‍ ചോര്‍ത്തല്‍ അവസാനിപ്പിക്കാനാണു നീക്കമെന്നും, ഇത്തരമൊരു നീക്കം താഴേത്തട്ടില്‍ നിന്ന് തുടങ്ങാനാണ് പദ്ധതിയെന്നും ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പദ്ധതി ാവിഷ്‌കരിച്ച് പ്രാബല്യത്തിലെത്തിക്കാന്‍ ഏഴോ, എട്ടോ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെ 5ജി വരിക്കാരാല്ലാത്തവര്‍ക്ക് അമേരിക്കയില്‍ ഒന്നും ചെയ്യാന്‍ സാധിക്കരുത്. പുറത്തു നിന്നുള്ള ഒരാള്‍ക്കു പോലും കടന്നു കയറാന്‍ സാധിക്കാത്ത നെറ്റ്‌വര്‍ക്കിനായാണ് അമേരിക്ക നീങ്ങുന്നത്. ഉത്തരകൊറിയയെ സാങ്കേതിക തലത്തില്‍ തടയാനാണ് അമേരിക്കയുടെ നീക്കം.

Leave A Reply

Your email address will not be published.