ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; സെന്‍സെക്‌സ് 210 പോയ്ന്റ് നഷ്ടത്തില്‍

0

മുംബൈ: സെന്‍സെക്‌സിലും നിഫ്റ്റിയിലും റെക്കോഡ് ഇട്ട ജനുവരി അവസാനിക്കുമ്പോള്‍ കനത്ത തിരിച്ചടിയില്‍ ഓഹരി വിപണി എത്തിനില്‍ക്കുന്നു.

സെന്‍സെക്‌സ് 210 പോയന്റ് തകര്‍ന്ന് 36,081ലും ദേശീയ സൂചികയായ നിഫ്റ്റി 70 പോയന്റെ തകര്‍ന്ന് 11,062ലും എത്തി നില്‍ക്കുകയാണ്.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 491 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1182 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, എല്‍ ആന്റ് ടി ഇന്‍ഫോടെക്ക്, റിലയന്‍സ് നേവല്‍, കെ.പി.ഐ.ടി. ടെക്‌നോളജീസ് എം.ഓ.ഐ.എല്‍ ലിമിറ്റഡ് എന്നിവ നേട്ടത്തിലും

വോക്ക്ഹാര്‍ഡ് ലിമിറ്റഡ്, ഹാത്‌വേ കേബിള്‍ ആന്റ് ഡാറ്റ, ഇമാമി ലിമിറ്റഡ്, അഡ്വാന്‍സ്ഡ് എന്‍സിമി ടെക്‌നോളജീസ് എന്നിവ നഷ്ടത്തിലുമാണുള്ളത്.

Leave A Reply

Your email address will not be published.