2018 ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍; വില 20.53 ലക്ഷം രൂപ മുതല്‍

0

ഡ്യുക്കാട്ടി പാനിഗാലെ V4 ഇന്ത്യയില്‍ അവതരിച്ചു. പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 സൂപ്പര്‍ബൈക്കിന്റെ എക്സ്ഷോറൂം വില 20.53 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ജൂലായ് മാസം മുതല്‍ പാനിഗാലെയുടെ വിതരണം ഡ്യുക്കാട്ടി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ഫോര്‍-സിലിണ്ടര്‍ റോഡ് ലീഗല്‍ സൂപ്പര്‍ബൈക്ക് എന്ന വിശേഷണവും പുതിയ പാനിഗാലെയ്ക്കുണ്ട്. രണ്ട് വകഭേദങ്ങളിലായാണ് പാനിഗാലെയുടെ ഇന്ത്യന്‍ വരവ്.

ആകെ ഇരുപതു ഡ്യുക്കാട്ടി പാനിഗാലെ V4 കള്‍ മാത്രമാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് വരിക എന്നാണ് സൂചന. വന്‍ ഓഫറാണ് ഡ്യുക്കാട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പാനിഗാലെ സ്വന്തമാക്കുന്ന ആദ്യ രണ്ട് ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം മലേഷ്യയിലെ സെപാങ് സര്‍ക്യൂട്ടില്‍ വെച്ച് നടക്കുന്ന ഡ്യൂക്കാട്ടി റൈഡിംഗ് എക്സ്പീരിയന്‍സ് റേസ്ട്രാക്ക് കോഴ്സില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ഭാരം കുറഞ്ഞ ഡ്യൂക്കാട്ടി പാനിഗാലെ V4S ന്റെ വില 25.29 ലക്ഷം രൂപയാണ്. പാനിഗാലെ V4 ന്റെ പവര്‍ഹൗസ് ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ ഡെസ്മോസെഡിസി സ്ട്രാഡലെ 1,103 സിസി, 90 ഡിഗ്രി V4 എഞ്ചിനാണ്.

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കൊപ്പമുള്ള ട്വിന്‍ ആംഗുലാര്‍ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഡിസൈനില്‍ പ്രധാന സവിശേഷത. ഏവര്‍ക്കും കാണത്തക്ക രീതിയിലുള്ള പുതിയ ‘ഫ്രണ്ട് ഫ്രെയിമും’ പാനിഗാലെ V4 ന്റെ പ്രധാനപ്രത്യേകതയാണ്.

Leave A Reply

Your email address will not be published.