യുവതിയുടെ കൈാലുകള്‍ വലിയ ചാക്കിനുള്ളില്‍, വെട്ടിയെടുത്ത തലയും ഉടലും മറ്റൊരു ചാക്കില്‍; മാലിന്യം ശേഖരിക്കാനെത്തിയ മുനിസിപ്പാലിറ്റി തൊഴിലാളികള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

0

യുവതിയുടെ മൃതദേഹം പല കഷണങ്ങളായി മുറിച്ച നിലയില്‍. രണ്ട് ചാക്കുകളിലായാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചെറിയ ചാക്കിനുള്ളില്‍ യുവതിയുടെ കൈകാലുകളും വലിയ ചാക്കിനുള്ളില്‍ തലയും ശരീരവുമാണ് കണ്ടെത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെ 7.30നാണ് മൃതദേഹം കണ്ടെത്തിയത്.

മാലിന്യം ശേഖരിക്കാന്‍ വന്ന ജീവനക്കാര്‍ ചാക്കിനുള്ളില്‍ നിന്ന് രക്തം വാര്‍ന്നു വരുന്നത് കണ്ട് പരിശോധന നടത്തുകയായിരുന്നു. ഇറച്ചിക്കടക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായതിനാല്‍ ഇറച്ചി മാലിന്യമാണെന്ന് കരുതിയാണ് പരിശോധന നടത്തിയത്. എന്നാല്‍ ചാക്ക് തുറന്ന തൊഴിലാളികളെ ഞെട്ടിച്ചുകൊണ്ട് ചാക്കിനുള്ളില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ പുറത്തേക്ക് വന്നു.

തൊഴിലാളികള്‍ ഉടന്‍ തന്നെ സൂപ്പര്‍വൈസറെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എട്ട് മണിയോട് കൂടി പോലീസ് എത്തി. ഹൈദരാബാദിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരിലാണ് സംഭവം. പ്രമുഖ ഐടി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇത്. ഇവിടുത്തെ താമസക്കാരില്‍ ഭൂരിപക്ഷവും ടെക്കികളാണ്. രാവിലെ ആറ് മണിക്ക് നടക്കാന്‍ പോയ പലരും മൃതദേഹം ഉപേക്ഷിച്ച ചാക്ക് കണ്ടിരുന്നു എന്നാല്‍ ഇറച്ചി മാലിന്യമാണെന്നാണ് കരുതിയത്.

മൃതദേഹത്തിന് 2-3 ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച രാത്രിയോ ചൊവ്വാഴ്ച പുലര്‍ച്ചയോ ആകാം മൃതദേഹം കൊണ്ടു ഉപേക്ഷിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.