ട്രംപിന്റെ കന്നി പ്രസംഗം ഇന്ന്‌

0

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഇന്നു കോണ്‍ഗ്രസില്‍ കന്നി പ്രസംഗം നടത്തും. വംശീയ വെറിപിടിച്ച അക്രമിയുടെ കുത്തേറ്റു മരിച്ച ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ്‌ കുചിബോട്‌ലയുടെ വിധവ സുനയന ദുമാല ക്ഷണിക്കപ്പെട്ട അതിഥിയായി ട്രംപിന്റെ കന്നി പ്രസംഗം കേള്‍ക്കാനെത്തും.

യു.എസ്‌. പാര്‍ലമെന്റിന്റെ പരമ്പരാഗതമായി നടന്നു വരുന്ന വാര്‍ഷിക സംയുക്‌ത സമ്മേളനത്തിലാണു ട്രംപ്‌ പ്രസംഗിക്കുന്നത്‌. വ്യാപാരവും കുടിയേറ്റവും സംബന്ധിക്കുന്ന വിഷയങ്ങള്‍ക്കാണു കന്നി പ്രസംഗത്തില്‍ ഊന്നല്‍ നല്‍കുകയെന്നു ട്രംപ്‌ സൂചിപ്പിച്ചിരുന്നു. അഭിമാനം തുടിക്കുന്ന ശക്‌തമായ സുരക്ഷിതമായ അമേരിക്കയാണു പ്രസംഗത്തിന്റെ കാതലെന്നു വൈറ്റ്‌ ഹൗസ്‌ പ്രസ്‌ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സും പറഞ്ഞു.

ട്രംപിന്റെ വിവാദമായ പ്രസ്‌താവനകളില്‍ പ്രതിഷേധിച്ച്‌ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന്‌ ഇന്തോ-അമേരിക്കന്‍ വംശജയായ കോണ്‍ഗ്രസ്‌ അംഗം പ്രമീള ജയ്‌പാല്‍ ഉള്‍പ്പെടെ ചില ഡെമോക്രാറ്റിക്‌ അംഗങ്ങള്‍ പ്രഖാപിച്ചു. കോണ്‍ഗ്രസ്‌ അംഗം കെവിന്‍ യോഡറിന്റെ ക്ഷണപ്രകാരമാണ്‌ സുനയന ദുമാലയെത്തുന്നത്‌.

Leave A Reply

Your email address will not be published.