നാവികസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് എത്തുന്നു

0

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പുതിയ അന്തര്‍വാഹിനി എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് സഹകരണത്തോടെ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് കരഞ്ച് ആണ് നാവിക സേനയുടെ ഭാഗമാകുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനി ജനുവരി 31 നീരണിയും.

ഗോവയിലെ മസഗോണ്‍ ഡോക്കിലാണ് ഐഎന്‍എസ് കരഞ്ചിന്റെ നിര്‍മാണം നടന്നത്. 1565 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി, ഐഎന്‍എസ് ഖണ്ഡേരി എന്നിവയുടെ തുടര്‍ച്ചയാണ്. 2019 മധ്യത്തോടെ ഐഎന്‍എസ് കരഞ്ച് നാവികസേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫ്രഞ്ച് കമ്പനിയായ ഡിസിഎന്നുമായി സഹകരിച്ച് ആറ് ഡീസല്‍ ഇലക്ര്ടിക് എഞ്ചിന്‍ അന്തര്‍വാഹിനികളാണ് ഇന്ത്യ നിര്‍മിക്കുന്നത്. 2017 ഡിസംബറില്‍ ആദ്യത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരി നാവികസേനയ്ക്ക് കൈമാറിയിരുന്നു. രണ്ടാമനായ ഐഎന്‍എസ് ഖണ്ഡേരി ഈ മാസം ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കി. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം പകുതിയോടെ നാവികസേയ്ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.