കൈവിട്ടു വിപണി

0

മുംെബെ: നിക്ഷേപകരെ െകെവിട്ടു വിപണി. തുടര്‍ച്ചയായി ആറാം ദിവസമാണ്‌ വിപണികള്‍ നിറംമങ്ങുന്നത്‌. ബജറ്റ്‌ പ്രഖ്യാപനത്തോടെ തുടങ്ങിയതാണ്‌ വിപണികളുടെ കഷ്‌ടക്കാലം. ഇന്ന്‌ പ്രഖ്യാപിക്കാനിരിക്കുന്ന ആര്‍.ബി.ഐ. അവലോകന റിപ്പോര്‍ട്ടും നിക്ഷേപകരെ മൗനത്തിലാഴ്‌ത്തിയിട്ടുണ്ട്‌. നിലവിലെ സാഹചര്യത്തില്‍ ആര്‍.ബി.ഐ. നിരക്കുകള്‍ മാറ്റാനിടയില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

സെന്‍സെക്‌സ്‌ 561.22 പോയിന്റ്‌ താഴ്‌ന്ന്‌ 34,195.94ലും നിഫ്‌റ്റി 168.30 പോയിന്റ്‌ കുറഞ്ഞ്‌ 10,498.25ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. നഷ്‌ടങ്ങളോടെ നിക്ഷേപകര്‍ക്ക്‌ നഷ്‌ടമായത്‌ 2.72 ലക്ഷം കോടി രൂപയാണ്‌. അമേരിക്കയില്‍ വാള്‍സ്‌ട്രീറ്റ്‌ നിറംമങ്ങിയതാണ്‌ നിലവിലെ തളര്‍ച്ചയ്‌ക്കു കാരണം. രണ്ടു ദിവസംകൊണ്ട്‌ സൂചികയുടെ നഷ്‌ടം 2200 പോയിന്റാണ്‌. ഓഹരി സൂചികയായ എസ്‌ ആന്‍ഡ്‌ പിയിലും നഷ്‌ടങ്ങള്‍ പ്രകടമാണ്‌.

കടുത്ത വില്‍പ്പന സമ്മര്‍ദമാണ്‌ വിപണികളില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ്‌ 1,275 പോയിന്റോളം നഷ്‌ടപ്പെട്ട്‌ 34,000 മാര്‍ക്കിനും താഴെയെത്തിയിരുന്നു. നിഫ്‌റ്റി 390 പോയിന്റ്‌ തകര്‍ന്നിരുന്നു.

വ്യാപാരാവസാനത്തോടെ നിക്ഷേപകര്‍ ലാഭമെടുപ്പു മതിയാക്കിയതും നേരിയ പ്രതീക്ഷ വിപണിയില്‍ പ്രദര്‍ശിപ്പിച്ചതുമാണ്‌ നഷ്‌ടം കുറച്ചത്‌. ബജറ്റിനു ശേഷം ഇതുവരെ സെന്‍സെക്‌സ്‌ 1,769.08 പോയിന്റ്‌ െകെവിട്ടിട്ടുണ്ട്‌.

വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും പ്രാദേശിക വിപണികളെ പ്രതിരോധത്തിലാക്കി. 1263.57 കോടി രൂപയുടെ ഓഹരികള്‍ കഴിഞ്ഞദിവസം വിദേശനിക്ഷേപകര്‍ െകെയൊഴിഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 1163.64 കോടിരൂപയുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ബോര്‍ഡര്‍ ഓഹരികളിലും കടുത്ത വില്‍പ്പന സമ്മര്‍ദം ദൃശ്യമായി. സ്‌മോള്‍ക്യാപ്‌ 2.19 ശതമാനവും മിഡ്‌ക്യാപ്‌ 1.68 ശതമാനവും പിന്‍വലിഞ്ഞു.

Leave A Reply

Your email address will not be published.