ഗ്ലാമര്‍ കൂടി; പൊതുവേദിയില്‍ മകളെ വഴക്ക് പറഞ്ഞ് ശ്രീദേവി :വീഡിയോ

0

സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ യുവ താരങ്ങള്‍ പോലും മാതൃകയാക്കുന്ന താരമാണ് ബോളിവുഡിന്റെ സ്വന്തം ശ്രീദേവി. 50 വയസ്സായിട്ടും പൊതുവേദികളില്‍ സ്വന്തം മക്കളേക്കള്‍ സുന്ദരിയായാണ് പലപ്പോഴും ശ്രീദേവിയെത്തുക. എന്നാല്‍ അടുത്തിടെ ചുണ്ടിന് നടത്തിയ ശസ്ത്രക്രിയ ആരാധകരുടെ ഇഷ്ട കേടിന് കാരണമായിരുന്നു. ഇനി മകള്‍ ജാന്‍വിയുടെ ബി ടൗണ്‍ അരങ്ങേറ്റത്തിലാണ് എല്ലാവരുടെയും കണ്ണുകള്‍.

കഴിഞ്ഞ ദിവസം ലാക്‌മേ ഫാഷന്‍ വീട്ടിലെത്തിയപ്പോഴും മകളും അമ്മയും ശ്രദ്ധിക്കപ്പെട്ടു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പക്ഷേ മകളെ ക്യാമറയ്ക്ക് മുന്നില്‍ അധിക നേരം നിര്‍ത്താന്‍ ശ്രീദേവി തയ്യാറായില്ല. തുടക്കം മുതല്‍ ഈ ഇഷ്ടകേട് കാണിക്കുകയും ചെയ്തു.

ഒരുമിച്ചുള്ള ചിത്രത്തിന് ശേഷം തനിയെ പോസ് ചെയ്യാന്‍ മകളെ അനുവദിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച പ്രകാരം ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി സമ്മതിച്ചില്ല. ഒടുവില്‍ കൈകാണിച്ച് അമ്മയോടൊപ്പം മകള്‍ നടന്നു പോവുകയായിരുന്നു.

Leave A Reply

Your email address will not be published.