ബാഹുബലി തന്ന അത്രയും പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല; ബജറ്റിലെ അവഗണനയ്‌ക്കെതിരെ തെലങ്കാനയും

0

ഹൈദരാബാദ്: ബജറ്റില്‍ സംസ്ഥാനത്തിന് അനുവദിച്ച വിഹിതം കുറഞ്ഞതിനെതിരെ ആന്ധ്രയ്ക്ക് പിന്നാലെ തെലങ്കാന. സംസ്ഥാന വിഭജന സമയത്ത് പ്രഖ്യാപിച്ച വാഗ്ദാനജങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് തെലങ്കാന ഐ.ടി മന്ത്രി കെ.ടി രാമറാവു പറഞ്ഞു. അവഗണനയ്‌ക്കെതിരെ ഡല്‍ഹിക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് രാമറാവു. വിവിധ പദ്ധതികള്‍ക്കായി തെലങ്കാന 50,000 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

എന്നാല്‍ ബാഹുബലി സിനിമയുടെ കളക്ഷന്റെ അത്രയും തുക പോലും കേന്ദ്രം അനുവദിച്ചില്ലെന്ന് രാമറാവു പരിഹസിച്ചു. ആര്‍ക്കു വേണ്ടിയാണ് ഈ കേന്ദ്ര ബജറ്റ്. എന്‍.ഡി.എ ഘടകകക്ഷിയായ ടി.ഡി.പി പോലും ബജറ്റിനെതിരെ പ്രതിഷേധത്തിലാണെന്ന് രാമറാവു പറഞ്ഞു. സംസ്ഥാനത്തെ അവഗണിച്ചതിനുള്ള മറുപടി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്നും റാവു മുന്നറിയിപ്പ് നല്‍കി.

മിഷന്‍ ഭഗീരഥ, മിഷന്‍ കക്കടിയ തുടങ്ങിയ പദ്ധതികള്‍ക്ക് കേന്ദ്രബജറ്റില്‍ തെലങ്കാന തുക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുച്ഛമായ തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. കാളീശ്വരം ഇറിഗേഷന്‍ പദ്ധതിക്ക് തുകയും ദേശീയ പദ്ധതി എന്ന പദവിയും തെലങ്കാന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

Leave A Reply

Your email address will not be published.